വളയഞ്ചാലിൽ പുനർനിർമ്മിച്ച തൂക്കുപാലം ജില്ലാ കലക്ടർ നാടിന് സമർപ്പിച്ചു
കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയുമായി ബന്ധിപ്പിച്ച് ചീങ്കണ്ണിപ്പുഴക്ക് കുറുകെ പുനര്‍ നിര്‍മ്മിച്ച വളയംചാല്‍ തൂക്കുപാലം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്കായി സമർപ്പിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ തലശ്ശേരി സബ് കലക്ടർ ആസിഫ് കെ. യൂസഫ് ഐ.എ.എസ്, ഫെഡറൽ ബാങ്ക് റീജിനൽ ഹെഡ് ഡപ്യൂട്ടി പ്രസിഡണ്ട് സന്തോഷ്കുമാർ വി.സി, കെ.വേലായുധൻ (വൈസ്പ്രസിഡന്റ്,
ആറളം പഞ്ചായത്ത്), എ.സജന (വൈൽഡ് ലൈഫ് വാർഡൻ.
ആറളം.), ദീപു.ഡി.എസ് (സീനിയർ മാനേജർ), പി.കെ. സുരേഷ്ബാബു (സംസ്ഥാന പട്ടിക
വർഗ്ഗ ഉപദേശക സമിതി അംഗം), ജാക്വിലിൻ ഷൈനി ഫെർണാണ്ടസ് (പ്രാജക്ട് ഓഫീസർ, ഐ.ടി.ഡി.പി. കണ്ണൂർ) തുടങ്ങിയവർ പങ്കെടുത്തു. 2019 ലെ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന തൂക്കുപാലമാണ് പുനര്‍ നിര്‍മ്മിച്ചത്.
0 Comments