റോഡിൽ മെറ്റൽ ഇളകി കിടക്കുന്നത് അപകട ഭീഷണിയുയർത്തുന്നു
ഓടംതോട്: ടാറിംഗ് പൊളിഞ്ഞ് മെറ്റൽ ഇളകി കിടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ഓടംതോട് - മഠപ്പുരച്ചാൽ റോഡാണ് ഇത്തരത്തിൽ വാഹനയാത്രക്കാർക്കും, കാൽനട യാത്രക്കാർക്കും ഒരു പോലെ ഭീഷണി യാകുന്നത്. മാസങ്ങൾക്ക് മുമ്പാണ് ഈ റോഡ് ടാർ ചെയ്തത്. ടാർ വേണ്ട വിധം ഉപയോഗിച്ചിട്ടില്ലെന്ന് ടാറിങ് സമയത്തു തന്നെ നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു. ഇളകിയ മെറ്റലിൽ ബൈക്ക് യാത്രക്കാർ വീഴുന്നത് റോഡിൽ പതിവായിരികുകയാണ്.
0 Comments