അനധികൃത മണൽ സൂക്ഷിക്കുന്നവർ ജാഗ്രതെ; നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും മണൽ പിടികൂടി
മയ്യിൽ: നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച പുഴമണൽ പിടികൂടി. നാറാത്ത് കല്ലൂരി കടവിലെ കെ.വി ഹൗസിൽ റാദിയയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നുമാണ് മുന്നൂറ് അടിയോളം മണൽ പിടിച്ചെടുത്തത്. മണൽ സർക്കാർ സ്ഥാപനമായ നിർമ്മിതി കേന്ദ്രത്തിന് കൈമാറി. നാറാത്ത് വില്ലേജ് ഓഫീസർ സോന, വില്ലേജ് അസിസ്റ്റന്റ് രാജീവ് കുമാർ, മയ്യിൽ എസ്.ഐ.വിനീഷ് വി ആർ, എ.എസ്.ഐ രാജീവൻ, എന്നിവരടങ്ങുന്ന സംഘമാണ് മണൽ കസ്റ്റഡിയിൽ എടുത്തത്.
വില്ലേജ്, പഞ്ചായത്ത്, ജിയോളജി, പോലീസ് എന്നിവരടങ്ങുന്ന സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ്
പുഴമണൽ കണ്ടെത്തിയത് തുടർന്ന് വീട്ടുടമക്ക് ഈമാസം 15-ാം തിയ്യതി മൂന്ന് ദിവസത്തിനകം മണൽ ലഭിച്ചതിന്റെ രേഖകൾ ഹാജരാക്കാൻ രേഖാമൂലം നോട്ടീസ് നൽകി.എന്നാൽ ഉടമ രേഖകൾ ഹാജരാക്കത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചയോടെ മണൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അന്വേഷണത്തിൽ അടുത്തുള്ള പുഴയിൽ നിന്നും നിയമവിരുദ്ധമായി വാരിയ മണലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീട്ടുടമക്കും സ്ഥല ഉടമക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. നാറാത്ത്, കമ്പിൽ, കണ്ണാടിപ്പറമ്പ് മേഖലകളിൽ ഇത്തരത്തിൽ അനധികൃതമായി മണൽ ഇറക്കി സൂക്ഷിച്ച വരെ കുറിച്ച് പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.ഇവർ നിരിക്ഷണത്തിലാണെന്നന്നും അടുത്ത ദിവസങ്ങളിൽ തന്നെ കർശന നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.അതു പോലെ കെട്ടിട ഉടമകളെ സമീപിച്ച് അനധികൃതമായി മണൽ ഇറക്കിത്തരാമെന്ന് പറയുന്ന മണൽ മാഫിയകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു.
0 Comments