റേഷന്‍കാര്‍ഡ് ആധാര്‍കാര്‍ഡുമായി ലിങ്ക് ചെയ്യണം


റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്ന പ്രവര്‍ത്തനം ജില്ലയില്‍ നടന്നു വരികയാണ്.  ഓരോ താലൂക്കിലുമുള്ള പ്രത്യേക ക്യാമ്പുകള്‍, റേഷന്‍ കടകള്‍, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്.  സപ്തംബര്‍ 30 നകം റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.