റോഡ് ടാറിങ്ങിനിടെ മണ്ണിനടിയില്‍ താണ ശ്രീപത്മനാഭനു മുന്നിലെ കല്ലാനയ്ക്ക് ഒടുവില്‍ ശാപമോക്ഷം; കല്ലാനയെ പൂര്‍വസ്ഥിതിയിലാക്കും
തിരുവനന്തപുരം: റോഡ് നവീകരണത്തിന്റെ ഭാഗമായി നടന്ന പണികളുടേയും ടാറിങ്ങിന്റേയും ഫലമായി മണ്ണിനടിയില്‍ അകപ്പെട്ട ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ കല്ലാനയ്ക്ക് ഒടുവില്‍ ശാപമോക്ഷം. കാര്‍ത്തിക തിരുനാള്‍ രാമവര്‍മയുടെ കാലത്താണ് പത്മതീര്‍ഥത്തിന് മുന്‍വശത്തായി കല്ലാന സ്ഥാപിച്ചത്. പ്രദേശത്തിന്റെ കാവല്‍ക്കാരനനെന്ന സങ്കല്‍പത്താല്‍ ശ്രീ പത്മനാഭ പ്രതിഷ്ഠക്ക് അഭിമുഖമായാണ് കല്ലാനയുടെ സ്ഥാനം. പലപ്പോഴായി നടത്തിയ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ലാനയുടെ മൂന്നില്‍ രണ്ടു ഭാഗവും മണ്ണിനടിയിലായിരുന്നു. മണ്ണിനടിയില്‍ താഴ്ന്നുപോയ കല്ലാനയെ പൂര്‍വ സ്ഥിതിയിലാക്കാന്‍ നടപടി ഇന്നലയോടെ ആരംഭിച്ചു.
0 Comments