ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വ​ര്‍​ധ​ന തു​ട​രു​ന്നു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് ആ​റ് പൈ​സ​യും ഡീ​സ​ലി​ന് ഏ​ഴ് പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ബു​ധ​നാ​ഴ്ച ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​യി​രു​ന്നു.

തു​ട​ര്‍​ച്ച​യാ​യ എ​ട്ടു ദി​വ​സം സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. എ​ട്ടു ദി​വ​സം കൊ​ണ്ട് സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് 2.12 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ഡീ​സ​ല്‍ വി​ല​യി​ല്‍ 1.66 രൂ​പ​യും വ​ര്‍​ധി​ച്ചു.

കൊ​ച്ചി​യി​ല്‍ ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 76.27 രൂ​പ​യും ഡീ​സ​ലി​ന് 70.87 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല യ​ഥാ​ക്ര​മം 77.62 രൂ​പ​യും, 72.24 രൂ​പ എ​ന്നീ ക്ര​മ​ത്തി​ലാ​ണ്.