ലഹരി ഗുളികകളുമായി യുവാവ് എക്‌സൈസ് പിടിയില്‍

ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ 17 നൈട്രാസെപാം (170 മില്ലിഗ്രാം) ഗുളികകളുമായി കോഴിക്കോട് ഏലത്തൂര്‍ സ്വദേശി കെ പി മനാഫ് എക്‌സൈസ് പിടിയില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  ബി വിഷ്ണു, പ്രിവന്റീവ് ഓഫീസര്‍മാരായ അഡോണ്‍ ഗോഡ്ഫ്രഡ്, അഹമ്മദ് കെ, സി ഇ ഒ മാരായ ഷിബു.പി, കൃഷ്ണന്‍ കെ.കെ, ധനേഷ് വി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.