പ്രകൃതിക്ഷോഭം നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം മലയോര മേഖലയിലെ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി
കണിച്ചാര്‍: പ്രകൃതിക്ഷോഭം നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം മലയോര മേഖലയിലെ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി.ആഗസ്റ്റ് മാസം ഉണ്ടായ പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളും നാശനഷ്ടം ഉണ്ടായ കണിച്ചാര്‍, ശാന്തിഗിരി, പാല്‍ചുരം മേഖലകളിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്.കേന്ദ്ര ആഭ്യന്തര അസി സെക്രട്ടറിയും ടീം ലീഡറുമായ ശ്രീ പ്രകാശിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘമാണ് സന്ദര്‍ശനം നടത്തിയത്. രാവിലെ 10 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ നാശനഷ്ടങ്ങളുടെ പ്രാധമിക വിലയിരുത്തല്‍ നടത്തിയശേഷമാണ് സംഘം 12 മണിയോടെ കണിച്ചാറില്‍ എത്തിയത്.
0 Comments