നാല് ലിറ്റർ വിദേശമദ്യവുമായി ആര്യപ്പറമ്പ് സ്വദേശി എക്സൈസ് പിടിയിൽ
നാലു ലിറ്റർ വിദേശമദ്യവുമായി വായന്നൂർ ആര്യപ്പറമ്പ് സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. ആര്യപറമ്പ് പടൂർ വീട്ടിൽ സതീശൻ പൊനോൻ (വയസ്:50/2019) ആണ് പിടിയിലായത്. അനുവദനീയ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ചതിനാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലാവുന്നത്.
സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് പേരാവൂർ ടൗണിൽ വച്ച് ഇയാളെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർ പി.സി.ഷാജിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, വി.എൻ.സതീഷ്, കെ.ശ്രീജിത്ത്, എൻ.സി.വിഷ്ണു എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
0 Comments