ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം
ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള ക്ഷീരോല്‍പാദക സഹകരണസംഘം ഭരണസമിതിയംഗങ്ങള്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ നാല്, അഞ്ച് തീയതികളിലാണ് പരിശീലനം. താല്‍പര്യമുളളവര്‍ നാലിന് രാവിലെ 10 മണിക്ക് മുമ്പ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 25 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2414579.
0 Comments