പറമ്പില്‍ കെട്ടിയിട്ട ആടിനെ തെരുവ് നായ്കൂട്ടം കടിച്ച് കൊന്നു
കേളകം: കമ്പിപാലത്തിന് സമീപം തെരുവ് നായ ശല്യം രൂക്ഷം. പറമ്പില്‍ കെട്ടിയിട്ട ആടിനെ തെരുവ് നായ്കൂട്ടം കടിച്ച് കൊന്നു. ഇന്ന് രാവിലെ 11 മണിയോടെ കേളകം കമ്പിപാലത്തിന് സമീപം പുഴയോരത്ത് മേയുന്നതിനായ കെട്ടിയ ആടിനെയാണ് കടിച്ച് കൊന്നത്. ആടിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ ആടിനെ മോചിപ്പിച്ചപ്പോഴേക്കും ആട് ചത്തിരുന്നു. കേളകം സ്വദേശി നെല്ലിക്കാ കുടിയില്‍ വിജിയുടെ ആടിനെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ച് കൊന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അലഞ്ഞ് തിരിയുന്ന തെരുവ് നായകള്‍ ഇതുവഴിയുള്ള യാത്രക്കാരെയും അക്രമിച്ചിട്ടുണ്ട്. സ്‌കൂളില്‍ പോവുന്ന വിദ്യാര്‍ത്ഥികള്‍ ഭയപ്പാടോടെയാണ് ഇതുവഴി കടന്ന് പോവുന്നത്. തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
0 Comments