പ്രളയബാധിത പ്രദേശങ്ങളിലെ സേവനം; ഉദ്യോഗസ്ഥര്‍ക്ക് ആദരം

തളിപ്പറമ്പ്: പ്രളയബാധിത പ്രദേശങ്ങളില്‍ സേവനം നടത്തിയ ഉദ്യോഗസ്ഥരെ തളിപ്പറമ്ബ് ജുന്ന സാധു സഹായ സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ അസി. കളക്ടര്‍ ഹാരിസ് റഷീദ് ഉദ്ഘാടനം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളായ കുറുമാത്തൂര്‍, കുറ്റ്യേരി, പട്ടുവം എന്നിവിടങ്ങളിലും മഴക്കെടുതി ബാധിച്ച തളിപ്പറമ്ബിലും പരിസരപ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥരാണിവര്‍.

ആര്‍.ഡി.ഒ. സജീവ് കുമാര്‍, തഹസില്‍ദാര്‍ കെ.രാജന്‍, തളിപ്പറമ്ബ് സി.ഐ. എന്‍.കെ.സത്യനാഥന്‍, അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.ബാലകൃഷ്ണന്‍ എന്നിവരെയും കെ,എസ്.ഇബി, വില്ലേജ് ഓഫീസ്, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 14 പേരും പാലിയേറ്റീവ് പ്രവര്‍ത്തക എ,വി. ചിത്ര എന്നിവരെയാണ് ആദരിച്ചത്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഫിറോസ് ടി.അബ്ദുല്ലയെ അനുമോദിച്ചു.

അസി. കളക്ടര്‍ ഉപഹാരങ്ങളും നല്‍കി. നിര്‍ധന രോഗിക്കുള്ള ചികിത്സാ സഹായ വിതരണവും നടന്നു. ജുന്ന പ്രസിഡന്റ് അഷ്റഫ് ഇച്ചൂട്ടി അധ്യക്ഷത വഹിച്ചു. തളിപ്പറമ്ബ് നഗരസഭ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സി.ഇ.ഒ. ഫര്‍ഹാന്‍ യാസീന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കെ.പി.രാജീവന്‍, റിയാസ് കെ.എം.ആര്‍, എം.ഹുസൈന്‍, മിഖ്ദാദ് ചപ്പന്‍, ജാഫര്‍ ബദരിയ, എ.പി.ഇബ്രാഹിം, പി.സലിം, സുബൈര്‍ മണ്ണന്‍ എന്നിവര്‍ സംസാരിച്ചു.