കുടുംബ സഹായ ഫണ്ട് കൈമാറി

വെൽഫയർ പാർട്ടി കൊട്ടിയൂർ മേഖല  സെക്രെട്ടറി അന്തരിച്ച ശശി  അമ്പായത്തോട് കുടുംബ സഹായ ഫണ്ട്  കൈമാറ്റ സംഗമം വെൽഫയർ പാർട്ടി  സംസ്ഥാന സെക്രെട്ടറി .കെ .എ .ഷഫീക് ഉൽഘാടനം നിർവഹിച്ചു. താഴെ പാൽചുരം നടന്ന ചടങ്ങിൽ അദ്ദേഹം ഫണ്ട്  കുടുംബത്തിനു കൈമാറി. ചടങ്ങിൽ ജില്ല പ്രസിഡന്റ് സൈനുദ്ധീൻ കരിവെള്ളൂർ  അധ്യക്ഷത വഹിച്ചു. ജില്ല നേതാക്കളായ എൻ.എൻ .ഷഫീക് .ചന്ദ്രൻമാസ്റ്റർ .സജിത സജീർ ,പള്ളിപ്രം പ്രസന്നൻ ,മണ്ഡലം നേതാക്കൾ സാബിറാടീച്ചർ .അബ്ദുൽ കാദർ ദർശന ,അബുബക്കർ,കരിക്കൻ മൂപ്പൻ ,ബാലൻ എന്നിവർ സംബന്ധിച്ചു.