സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ത​ക​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം നി​ർ​മാ​ണ സ​മ​യ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ടു​ത്ത അ​നാ​സ്ഥ​യെ​ന്ന് വി​ജി​ല​ൻ​സ്


റോ​ഡ് നി​ർ​മാ​ണ​ത്തി​നു ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും കൃ​ത്യ​മാ​യ അ​ള​വി​ൽ ടാ​റും മെ​റ്റ​ലും അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഉ​പ​യാ​ഗി​ക്കാ​ത്ത​തും മ​റ്റൊ​രു കാ​ര​ണ​മാ​ണെ​ന്നും വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത ദേ​ശീ​യ​പാ​താ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ഇ​ന്ത്യ​ൻ റോ​ഡ് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ റീ ​ടാ​റിം​ഗി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക്കും പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ക​ടു​ത്ത നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തു സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.