കണ്ണൂർ വിമാനത്താവളത്തിൽ ഇലക്ട്രോണിക് ബാഗേജ് രസീത് സംവിധാനം തുടങ്ങി
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിന്റെ ഇലക്ട്രോണിക് ബാഗേജ് രസീത് സംവിധാനം തുടങ്ങി. കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ നിർദേശാനുസരണമാണ് ഇലക്ട്രിണിക് ബാഗേജ് ഡ്യൂട്ടി ചലാനുകൾ നൽകിത്തുടങ്ങിയത്. അടുത്ത ഘട്ടത്തിൽ പാസ്പോർട്ട് സ്കാനറുകളും യാത്രക്കാർക്ക് മൊബൈൽ ആപ്പ് വഴി വിവരങ്ങൾ നേരിട്ട് കസ്റ്റംസിന് നൽകാവുന്ന സംവിധാനവും നടപ്പാക്കും. യാത്രക്കാർക്ക് കസ്റ്റംസ് കൗണ്ടറിന് മുന്നിൽ ചെലവഴിക്കുന്ന സമയം പരമാവധി കുറയ്ക്കാൻ ഇതുവഴി സാധിക്കും.
0 Comments