കൊച്ചി: ഗുണനിലവാര പരിശോധനയില്‍ സംസ്ഥാനത്തെ 103 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സംസ്ഥാന- ദേശീയ അംഗീകാരം. ശുചിത്വം, സൂപ്പര്‍സ്പെഷാലിറ്റി നിലവാരത്തിലുള്ള ചികിത്സ, ലാബുകളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും കാര്യക്ഷമത, രോഗികളുമായുള്ള ജീവനക്കാരുടെ ഇടപെടല്‍ തുടങ്ങിയവ പരിഗണിച്ചാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരം ലഭിച്ചത്. ദേശീയ അംഗീകാരമായ നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാേന്റര്ഡ്സ് (എന്‍.ക്യു.എ.എസ്) 42 സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമായ കേരള അക്രഡിറ്റേഷന് സ്റ്റാന്‍ഡേര്‍സ് ഫോര്‍ ഹോസ്പിറ്റല്‍സ് (കെ.എ.എസ്.എച്ച്) 61 ആശുപത്രികള്‍ക്കുമാണ് കിട്ടിയത്. മൂന്ന് വര്‍ഷത്തേക്കാണ് ഈ അംഗീകാരത്തിെന്റ കാലപരിധി. അതിനുശേഷം പുനര്‍മൂല്യനിര്‍ണയ നടപടി ഉണ്ടാകും. ദേശീയ അംഗീകാരത്തിെന്റ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റും ഈ ആശുപത്രികള്‍ക്ക് ലഭിക്കും. ദേശീയ അംഗീകാരം ലഭിച്ചവയില്‍ കൊല്ലം ജില്ലയില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയും കാസര്‍കോട് ജില്ലയില്‍ ഏഴ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളും തൃശൂരില്‍ രണ്ട് കുടുംബാരോഗ്യകേന്ദ്രങ്ങള്ക്കുള്പ്പെടെ നാല് ആശുപത്രികളും മലപ്പുറത്ത് രണ്ട് കുടുംബാരോഗ്യകേന്ദ്രങ്ങള്ക്കുള്പ്പെടെ മൂന്ന് ആശുപത്രികളും കോഴിക്കോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉള്‍പ്പെടെ രണ്ട് ആശുപത്രികളും ഉള്‍പ്പെടുന്നു. പാലക്കാട് ജില്ലയില്‍ ഒരു കുടുംബാരോഗ്യകേന്ദ്രം ഉള്‍പ്പെടെ മൂന്ന് ആശുപത്രികള്‍ക്കും ഇടുക്കിയില്‍ കാഞ്ചിയാര്‍ കുടുംബാരോഗ്യകേന്ദ്രത്തിനും കോട്ടയം ജില്ലയില്‍ മുത്തോളി കുടുംബാരോഗ്യകേന്ദ്രത്തിനും വയനാട് നൂല്പുഴ കുടുംബാരോഗ്യകേന്ദ്രത്തിനും ആലപ്പുഴ രണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കും തൃശൂര്‍ ജില്ലയില്‍ ഒരു കുടുംബാരോഗ്യകേന്ദ്രം ഉള്‍പ്പെടെ മൂന്ന് ആശുപത്രികള്‍ക്കും തിരുവനന്തപുരത്ത് രണ്ട് കുടുംബാരോഗ്യകേന്ദ്രങ്ങള്ക്കുമാണ് അംഗീകാരം ലഭിച്ചത്.
സംസ്ഥാന അംഗീകാരം തിരുവനന്തപുരം ജില്ലയില്‍ 11 ആശുപത്രികള്‍ക്കും കൊല്ലം ജില്ലയില്‍ രണ്ട് ആശുപത്രികള്‍ക്കും പത്തനംതിട്ടയില്‍ ഒരാശുപത്രിക്കും ആലപ്പുഴയില്‍ നാല് ആശുപത്രികള്‍ക്കും കോട്ടയത്ത് രണ്ട് ആശുപത്രികള്‍ക്കും ഇടുക്കിയില്‍ നാല് ആശുപത്രികള്‍ക്കും എറണാകുളത്ത് അഞ്ച് ആശുപത്രികള്‍ക്കും അംഗീകാരം ലഭിച്ചു. തൃശൂരില്‍ നാല് ആശുപത്രികള്‍ക്കും പാലക്കാട് മൂന്ന് ആശുപത്രികള്‍ക്കും മലപ്പുറത്ത് നാല് ആശുപത്രികള്‍ക്കും കോഴിക്കോട് ആറ് ആശുപത്രികള്‍ക്കും കണ്ണൂരില്‍ ഒന്‍പത് ആശുപത്രികള്‍ക്കും കാസര്‍കോട് ജില്ലയില്‍ ഏഴ് ആശുപത്രികള്‍ക്കുമാണ് അംഗീകാരം.

0 Comments