തൊഴിലുറപ്പ് പ്രവൃത്തിക്കിടെ കുഴഞ്ഞ് വീണ് തൊഴിലാളി മരിച്ചു.തില്ലങ്കേരി കരുവള്ളിയിലെ പുതിയടത്ത് ഗോവിന്ദൻ ( 65) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം തില്ലേങ്കേരി മുണ്ടോം വയലിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കണ്ണൂർ എ.കെ.ജി.ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും.ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.ഭാര്യ ശ്രീമതി മക്കൾ: റീന, റോജ, ലതിക
0 Comments