തിരുവനന്തപുരം: അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഞായറാഴ്ച നിശ്ശബ്ദപ്രചാരണം. 21നാണ് വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര്‍, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വോെട്ടടുപ്പ്. ശബരിമലയും വിശ്വാസ സംരക്ഷണവും സാമുദായിക സംഘടന സ്വാധീനവുമെല്ലാമാണ് മണ്ഡലങ്ങളില്‍ പ്രധാന വിഷയം. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്.
മഞ്ചേശ്വരത്ത് എം.എല്‍.എയായിരുന്ന പി.ബി. അബ്ദുല്‍ വഹാബിെന്റ വിയോഗത്തെതുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. നാല് എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് ജയിച്ചതിനെത്തുടര്‍ന്നാണ് മറ്റു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്.
നിലവില്‍ അഞ്ച് മണ്ഡലങ്ങളും കൈവശമുണ്ടായിരുന്ന യു.ഡി.എഫ് അവ നിലനിര്‍ത്താന്‍ എല്ലാ ശ്രമവും നടത്തുന്നു.
പാലാ അട്ടിമറിയുടെ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. വട്ടിയൂര്‍ക്കാവില്‍ മേയര്‍ വി.കെ. പ്രശാന്തിലൂടെ അട്ടിമറി പ്രതീക്ഷിക്കുേമ്ബാള് അരൂര്‍ നിലനിര്‍ത്താമെന്നും കണക്കുകൂട്ടുന്നു. എന്നാല്‍, അഞ്ച് മണ്ഡലങ്ങളും തുണക്കുമെന്നും അത് എല്‍.ഡി.എഫ് സര്‍ക്കാറിനെതിരായ ജനവിധിയാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. കോന്നി, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ അട്ടിമറി ജയ പ്രതീക്ഷയിലാണ് ബി.ജെ.പി.

0 Comments