തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുവര്‍ഷത്തിനിടെ പിടികൂടിയ കള്ളക്കടത്ത് സ്വര്ണത്തിെന്റ അളവില്‍ വന്‍ വര്‍ധന. ഇൗ വര്‍ഷം സെപ്റ്റംബര്‍ 30 പ്രകാരം 150.479 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്ന് കമീഷണര്‍ സുമിത് കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇത് 43.28 കോടി വിലമതിക്കും.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 101.209 കിലോ സ്വര്‍ണമാണ് പിടികൂടിയത്. 27.73 കോടി രൂപ വിലമതിക്കുന്നതായിരുന്നു കഴിഞ്ഞവര്‍ഷം പിടികൂടിയ സ്വര്‍ണം. ഇതിനുപുറമെ രണ്ട് കോടി രൂപയും 1900 അമേരിക്കന്‍ ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 16ന് കസ്റ്റംസിെന്റ പരിശോധനയില്‍ മാത്രം പിടികൂടിയത് 21 കിലോ സ്വര്‍ണവും രണ്ട് വാഹനങ്ങളുമാണ്. 12 പേരെ അറസ്റ്റ് ചെയ്തു.
റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും വീടുകളിലുമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. കട്ടികളായും ബിസ്കറ്റ് രൂപത്തിലും ആഭരണങ്ങളായും സൂക്ഷിച്ചവയാണ് പിടിച്ചെടുത്ത സ്വര്‍ണം. അന്തര്‍സംസ്ഥാന ബസുകള്‍, ട്രെയിന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് സ്വര്‍ണം കടത്തുന്നത്. തൃശൂര്‍, തിരുച്ചിറപ്പള്ളി, കോയമ്ബത്തൂര്‍ റൂട്ടുകളില്‍ സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നവരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇൗ വര്‍ഷം പിടികൂടിയ സ്വര്ണത്തിെന്റ അളവില്‍ വന്‍ വര്‍ധന ഉണ്ടായെങ്കിലും കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്.
കഴിഞ്ഞവര്‍ഷം മൊത്തം 301 കേസുകളാണുണ്ടായിരുന്നത്. ഇൗ വര്‍ഷം ഇൗ കാലയളവില്‍ 277 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 175 കേസുകളും കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നാണ്. ഇവിടെനിന്നുമാത്രം ഇൗ വര്‍ഷം 83.69 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ 55 കേസുകളില്‍ 28.15 കിലോ സ്വര്‍ണമാണ് പിടികൂടിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 22 കേസുകളില്‍ 18.61 കിലോ സ്വര്‍ണവും പിടികൂടി. കഴിഞ്ഞവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 251 കേസുകളില്‍ 77.08 കിലോയും തിരുവനന്തപുരത്ത് 48 കേസുകളില്‍ 19.74 കിലോയും സ്വര്‍ണമാണ് പിടിച്ചെടുത്തത്.
സ്വര്‍ണക്കടത്ത് പിടികൂടാന്‍ വിവരം നല്‍കുന്നവര്‍ക്ക് കിലോക്ക് ഒന്നരലക്ഷം രൂപ നിരക്കില്‍ പ്രതിഫലം നല്‍കുന്നുണ്ട്. ഇതില്‍ 50 ശതമാനം അഡ്വാന്‍സ് ആയി നല്‍കും. കഴിഞ്ഞവര്‍ഷം വിവരം നല്‍കിയവര്‍ക്ക് 19 ലക്ഷം രൂപയും ഈ വര്‍ഷം ഇതുവരെ 30 പേര്‍ക്ക് 19.89 ലക്ഷവും വിതരണം ചെയ്തതായും കമീഷണര്‍ പറഞ്ഞു

0 Comments