കൂത്തുപറമ്ബ്: പ്ലാസ്റ്റിക് വസ്തുക്കളാല്‍ മലിനപ്പെടുന്ന അഞ്ചരക്കണ്ടി പുഴ സംരക്ഷണത്തിന് നൂതന പദ്ധതിയുമായി മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്ത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് 'പ്ലൂട്ട ട്രാപ്പ്' എന്ന പേരിലുള്ള പ്ലാസ്റ്റിക് ശേഖരണ സംവിധാനം ആയിത്തരപ്പുഴയില്‍ സ്ഥാപിച്ചത്. പഞ്ചായത്തിലെ യുവകര്‍ഷകനായ വളയങ്ങാടന്‍ ഷാജി പരീക്ഷണാടിസ്ഥാനത്തില്‍ കൈതേരിത്തോട്ടില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് ശേഖരണ സംവിധാനം വിജയിച്ചതിനെത്തുടര്‍ന്നാണ് പഞ്ചായത്തധികൃതര്‍ ആയിത്തരപ്പുഴയില്‍ പ്ലൂട്ട ട്രാപ്പ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പുഴയില്‍ക്കൂടി ഒഴുകിവരുന്ന പ്ലാസ്റ്റിക് മാലിന്യം ട്രാപ്പില്‍ ശേഖരിച്ച് പുഴയോരത്തുള്ള ക്രഷിങ് യൂണിറ്റുകളില്‍ പൊടിച്ച് റീ സൈക്ലിങ് കേന്ദ്രത്തിലേക്ക് എത്തിക്കുന്ന സംവിധാനമാണിത്. പ്ലൂട്ട ട്രാപ്പ് സ്ഥാപിക്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രസീത അധ്യക്ഷയായിരുന്നു. എം.കെ.കൃഷ്ണന്‍, എന്‍.വി.ശ്രീജ, കെ.സന്ധ്യാലക്ഷ്മി, ഒ.ഗംഗാധരന്‍, ടി.രാജേഷ് കുമാര്‍, കെ.ഷിബു എന്നിവര്‍ സംസാരിച്ചു.

0 Comments