കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രം ഉച്ചക്ക് ശേഷം പ്രവർത്തിച്ചില്ല എന്നാരോപണം
കേളകം: കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രം ഉച്ചക്ക് ശേഷം പ്രവർത്തിച്ചില്ല എന്നാരോപണം. ഗാന്ധിജയന്തി ദിവസമായ ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ശേഷം
ആശുപത്രി പ്രവർത്തിച്ചില്ല എന്നാണ്
നാട്ടുകാർ ആരോപിക്കുന്നത്. രാവിലത്തെ തിരക്കുമൂലം നിരവധി രോഗികൾ ആണ് ഉച്ചയ്ക്കുശേഷം മരുന്നു വാങ്ങുന്നതിനായി ഇവിടെ എത്തിയത്. ഇവരെല്ലാം ഡോക്ടറെ കാണാനാകാതെ മടങ്ങി.
കേളകം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിന് ഭാഗമായി ഓഫീസ് സമയം വൈകിട്ട് 6 മണി വരെ നിജപ്പെടുത്തിയിരുന്നു.
രാവിലെ തന്നെ ഉച്ചക്ക് ശേഷം ആശുപത്രി പ്രവർത്തിക്കുമോ എന്ന് മെഡിക്കൽ ഓഫീസറോട് അന്വേഷിച്ചവർക്ക്. പ്രവർത്തിക്കും എന്നാണ് മറുപടി ലഭിച്ചതെന്നും രോഗികൾ പറയുന്നു.
0 Comments