ജെസിഐ ഇൻറർനാഷണൽ വുമൺ ഓഫ് ദി ഇയർ പുരസ്കാരം കൊട്ടിയൂർ സ്വദേശിനി മിനി മുണ്ടിയാനിക്ക് കൈമാറി
കൊട്ടിയൂർ: ജെസിഐ ഇൻറർനാഷണൽ കേളകം ചാപ്റ്റർ വുമൺ ഓഫ് ദി ഇയർ പുരസ്കാരം കൊട്ടിയൂർ സ്വദേശിനി മിനി മുണ്ടിയാനിക്ക് കൈമാറി. പോളിയോ ബാധയെത്തുടർന്ന് ഇരുകാലുകളും തളർന്നെങ്കിലും ജീവിതത്തോട് പടവെട്ടി ആരുടെയും സഹായമില്ലാതെ
ഉയരങ്ങളിൽ എത്തിയ മിനി
സ്വന്തമായി ടൈലറിംഗ് ഇൻസ്റ്റ്യൂട്ടും,
ഗാർമെൻറ്സും സ്ഥാപിച്ച്
പത്തോളം തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും, നിരവധി ആളുകളെ ടൈലറിംഗ് പരിശീലിപ്പിക്കുകയും ചെയ്തു വരുന്ന വ്യക്തി എന്ന നിലയിലാണ് അവാർഡ് നൽകിയത്. സ്വന്തമായി വാഹനം ഓടിക്കുകയും, മറ്റു കാര്യങ്ങളെല്ലാം സാധാരണ ആളുകൾ ചെയ്യുന്ന പോലെ തന്നെ ചെയ്യുകയും ചെയ്തു വരുന്ന മിനി സമൂഹത്തിൽ തന്നെ മാതൃകയാണെന്ന് പുരസ്കാരം കൈമാറി ജെസിഐ കേളകം പ്രസിഡണ്ട് ജഗേഷ് പറഞ്ഞു. ജെസിഐ ഇൻറർനാഷണൽ സോൺ വൈസ് പ്രസിഡണ്ട് ജിൽസ് വർഗീസ്, ഭാരവാഹികളായ വിനോദ് കക്കട്ടിൽ, ജിൻസ് നാഷണൽ
പ്രദീഷ് പൊൻചിരാത്, രജീഷ് പോഷ്, ഷിനോജ് ഷാജി,
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 5001 രൂപയും ഫലകവുമാണ് പുരസ്കാരമായി നൽകിയത്.
0 Comments