കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും ഗാന്ധിജി അനുസ്മരണവും നടന്നു.

കേളകം അടക്കാത്തോട് വാർക്ക പാലത്തിനുസമീപം യാത്ര ബ്ലോക്ക് പ്രസിഡണ്ട് സണ്ണി മേച്ചേരി ഉദ്ഘാടനം ചെയ്തു. തുടർന്ന് കേളകം ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി സെക്രട്ടറി പി സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സന്തോഷ് മണ്ണാർകുളം ജാഥ നയിച്ചു. ഡിസിസി സെക്രട്ടറി ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ്  നടപ്പുറം, തോമസ് കണിയാംഞാലിൽ, ജോയി വേളുപുഴ തുടങ്ങിയവർ നേതൃത്വം നല്കി.