കെ.എസ്.ആര്‍.ടി.സി വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സെഷന്‍ ടിക്കറ്റ് നിര്‍ത്തിവെച്ചു

കണ്‍സെഷനുകള്‍ നല്‍കുന്നതിലൂടെ പ്രതിവര്‍ഷം കെ.എസ്.ആര്‍.ടി.സിക്ക് 211 കോടി രൂപ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കുകള്‍
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാറുള്ള കണ്‍സെഷന്‍ ടിക്കറ്റ് നിര്‍ത്തിവെച്ചു .കണ്‍സെഷന്‍ ഭാരം താങ്ങാനാകുന്നില്ലെന്നാണ് വിശദീകരണം. കണ്‍സെഷനായി നിലവില്‍ ആറായിരത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കണ്‍സെഷനുകള്‍ നല്‍കുന്നതിലൂടെ പ്രതിവര്‍ഷം കെ.എസ്.ആര്‍.ടി.സിക്ക് 211 കോടി രൂപ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കുകള്‍.