പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളില്‍ വയോജനദിനം ആഘോഷിച്ചു
പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളില്‍ പ്രായമായവരെ ബഹുമാനിക്കുന്നതിന്റെ മഹത്വം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ലോക വയോജന ദിനം ആദ്യകാല കുടിയേറ്റ കർഷകനായ ആക്കാട്ടയില്‍ കൊച്ചൗസേപ്പ് ചേട്ടനെ ആദരിച്ചു കൊണ്ട് ആഘോഷിച്ചു.സ്കൂളില്‍ പ്രത്യകം ചേർന്ന യോഗത്തില്‍ സ്കൂള്‍ മാനേജർ ഫാ.നോബിള്‍ ഓണം കുളം അധ്യക്ഷത വഹിച്ചു.സ്കൂള്‍ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞ്ഞു.വിദ്യാർത്ഥി പ്രതിനിധികളായ ഡയാന ടോം, എല്‍സിന്‍ മരിയ എന്നിവര്‍ ആശംസകളർപ്പിച്ച് സംസാരിച്ചു. മറുപടി പ്രസംഗത്തില്‍ കൊച്ചൗസേപ്പ് ചേട്ടന്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്ക് വെച്ചത് കുട്ടുകള്‍ക്ക് നവ്യാനുഭവമായി .സ്കൂള്‍ പ്രതിനിധി ഗിരീഷ് അലോഷ്യസ് നന്ദിയർപ്പിച്ചു സംസാരിച്ചു. ജിന്‍സിമാത്യു, ആന്റോച്ചന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments