കൊട്ടിയൂർ ശ്രീ നാരായണ എൽ പി സ്കൂളിൽ വയോജനദിനം ആചരിച്ചു
കൊട്ടിയൂർ: മണത്തണ - അമ്പായത്തോട് റോഡ് നിർമ്മാണത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ റോഡ് നിർമ്മാണ കമ്മിറ്റിയിൽ പ്രധാനിയും ആദ്യകാല കുടിയേറ്റ കർഷകനും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനും സ്കൂൾ മുൻ മാനേജരുമായ ശ്രീ കെ എസ് പദ്മനാഭനെ ശ്രീ നാരായണ എൽ പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ് അംഗങ്ങളും അധ്യാപകരും ചേർന്ന് വയോജനദിനത്തിൽ ആദരിച്ചു. അദ്ദേഹം ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കിയ മണത്തണ അമ്പായത്തോട് റോഡ് നിർമ്മാണത്തിൽ ജനങ്ങളുടെ ഐക്യത്തെക്കുറിച്ചും പഴയ കാല ത്യാഗോജ്വാല പോരാട്ടങ്ങളെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പി കെ ദിനേശ്, കെ ഇ ജെസ്സമ്മ, കെ പി പസന്ത്, പി ആർ ശ്രീജിത്ത്, പി ജി അജീഷ്, അനുപ്രഭ തുടങ്ങിയവർ പങ്കെടുത്തു.
0 Comments