ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവ സംഘാടക സമിതി രൂപീകരണ യോഗം അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു

ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവ സംഘാടക സമിതി രൂപീകരണ യോഗം അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. മാനേജർ ഫാ. തോമസ് ആമക്കാട്ട് സ്വാഗതം പറഞ്ഞു.  എ ഇ.ഒ. ശ്രീമതി. വിജയലക്ഷ്മി പാലക്കുഴ ആമുഖ പ്രഭാഷണം നടത്തിയ ചാടങ്ങിൽ  അഡ്വ. ഷീജ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. തോമസ് വർഗ്ഗീസ് ഉദ്ഘാടനവും . ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീമതി. എൻ. ടി. റോസമ്മ ലോഗോ പ്രകാശനവും  ചെയ്തു. ആറളം പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. ഷിജി നടുപ്പറമ്പിൽ, പ്രോഗ്രാം കമ്മറ്റി കൺവീനർ ലിൻസി പി. സാം,പി. ടി. എ പ്രസിഡന്റ് സിബി വാഴക്കാല, സണ്ണി ഒറ്റപ്ലാക്കൽ, എച്. എം. ഫോറം സെക്രട്ടറി ശ്രീ. കെ. ജെ. ജോസ്, കെ. എസ്. ടി. എ. പ്രതിനിധി ജയചന്ദ്രൻ മാസ്റ്റർ , കെ. പി. എസ്. ടി. എ പ്രതിനിധി ബിജു കുറുമുട്ടം, എൻ. ടി. യു. പ്രതിനിധി എൻ.ബാബു മാസ്റ്റർ , തുടങ്ങിയവർ സംസാരിച്ചു.  ജനറൽ കൺവീനർ ശ്രീ. ഫ്രാൻസിസ് കെ. ജെ. നന്ദി പറഞ്ഞു.