പൂച്ചയെ വിഴുങ്ങി ; പെരുമ്ബാമ്ബ് കുടുങ്ങി
കോട്ടയം : പാല കുടക്കച്ചിറയില്‍ നിന്ന് പത്തടിയിലേറെ നീളമുള്ള പെരുമ്ബാമ്ബിനെ നാട്ടുകാര്‍ പിടികൂടി. ഒരു പൂച്ചയെ പകുതിയോളം വിഴുങ്ങിയ നിലയിലായിരുന്നു പാമ്ബിനെ കണ്ടെത്തിയത്. പനന്തോട്ടത്തില്‍ നാരായണന്റെ പുരയിടത്തിലാണ് പെരുമ്ബാമ്ബിനെ കണ്ടത്.
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്ബാമ്ബിനെ കുടുക്ക് ഉപയോഗിച്ച് പിടിക്കുകയായിരുന്നു. പത്തടിയിലേറെ നീളവും 20 കിലോയോളം തൂക്കവുമുണ്ട്. പാമ്ബിനെ പിന്നീട് വനം വകുപ്പിന് കൈമാറി.
0 Comments