ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടന്നു

പേരാവൂര്‍ : ഹരിത ജെ.എല്‍.ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കുനിത്തല മുക്കില്‍ കൃഷി ചെയ്ത ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടന്നു . വി.ഗീതയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി നിര്‍വ്വഹിച്ചു . പയര്‍, ചീര, വെള്ളരി, കാരാപ്പിരി ,കക്കിരി തുടങ്ങിയവയാണ് വിളവെടുപ്പ് നടത്തിയത് .കുടുംബശ്രീ സി.ഡി.എസ്.ചെയര്‍ പേഴ്‌സണ്‍ ബിന്ദു മഹേഷ് ,അസിസ്റ്റന്റ് സെക്രട്ടറി ശശീന്ദ്രന്‍ ,കെ.വി.ശശീന്ദ്രന്‍ ,എം.സി.ജീന , ഹരിത ജെ.എല്‍.ജി അംഗങ്ങളായ ഉഷ, കുഞ്ഞി പാര്‍വ്വതി,രാധ, ലക്ഷ്മി, സുമ തുടങ്ങിയവര്‍ പങ്കെടുത്തു