ഇടിമിന്നലിൽ പരിക്കേറ്റു

ഇരിട്ടി  കടത്തുംകടവില്‍ ഇടിമിന്നലില്‍ ഒരാള്‍ക്ക് പരിക്കേറ്റു .ആനന്ദ വിലാസത്തില്‍ ബിന്ദു(45)നാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിച്ചു.പ്രദേശത്തെ
 നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു.ചൊവ്വാഴ്ച്ച രാത്രി ഒന്‍മ്പത് മണിയോടെയാണ്  ഇടിമിന്നല്‍ ഉണ്ടായത്. .  സമീപത്തെ പനയാല്‍ വസന്തയുടെ വീടിന് കനത്ത നാശ നഷ്ടവും ഉണ്ടായി. വീട്ടിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകരുകയും, ചുമര്‍ മുഴുവന്‍ വിണ്ടുകീറി ഭിത്തിയിലെ തേപ്പ്  അടര്‍ന്നു വീണു. ചുമരില്‍  സ്ഥാപിച്ച ഫാന്‍ തെറിച്ച് വീട്ടിന് വെളിയിലേക്ക് വീണു. ടി.വി ഉള്‍പ്പെടെ ഇലക്ട്രാണിക്സ് ഉപകരണങ്ങളും വയറിംങ്ങ് പൂര്‍ണ്ണമായും കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന വസന്തയുടെ മക്കളായ സുധീഷും സഹോദരന്‍ സുജിത്തും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു .  കല്യാടന്‍ സരോജിനി, ബിജു എന്നിവരുടെ വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും വയറിംങ്ങും കത്തിപ്പോയി. വീടിന്റെ ജനല്‍ചില്ലുകള്‍ക്കും ഭിത്തിക്കും കേടുപാടുകള്‍ പറ്റി. സരോജിനിയുടെ വീട്ടിനു മുന്നിലെ  മതിലിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.  പായം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ജനപ്രതിനിധികളും വില്ലേജ് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.കഴിഞ്ഞ ദിവസം
 ആറളം, എടൂര്‍ ഭാഗങ്ങളില്‍ ഉണ്ടായ ഇടിമിന്നലിൽ നിരവധി പേരുടെ ഇലക്ട്രോണിക്സ്  നശിച്ചിരുന്നു.ഇടിമിന്നലിൽ പരിക്കേറ്റു

ഇരിട്ടി  കടത്തുംകടവില്‍ ഇടിമിന്നലില്‍ ഒരാള്‍ക്ക് പരിക്കേറ്റു .ആനന്ദ വിലാസത്തില്‍ ബിന്ദു(45)നാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിച്ചു.പ്രദേശത്തെ
 നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു.ചൊവ്വാഴ്ച്ച രാത്രി ഒന്‍മ്പത് മണിയോടെയാണ്  ഇടിമിന്നല്‍ ഉണ്ടായത്. .  സമീപത്തെ പനയാല്‍ വസന്തയുടെ വീടിന് കനത്ത നാശ നഷ്ടവും ഉണ്ടായി. വീട്ടിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകരുകയും, ചുമര്‍ മുഴുവന്‍ വിണ്ടുകീറി ഭിത്തിയിലെ തേപ്പ്  അടര്‍ന്നു വീണു. ചുമരില്‍  സ്ഥാപിച്ച ഫാന്‍ തെറിച്ച് വീട്ടിന് വെളിയിലേക്ക് വീണു. ടി.വി ഉള്‍പ്പെടെ ഇലക്ട്രാണിക്സ് ഉപകരണങ്ങളും വയറിംങ്ങ് പൂര്‍ണ്ണമായും കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന വസന്തയുടെ മക്കളായ സുധീഷും സഹോദരന്‍ സുജിത്തും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു .  കല്യാടന്‍ സരോജിനി, ബിജു എന്നിവരുടെ വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും വയറിംങ്ങും കത്തിപ്പോയി. വീടിന്റെ ജനല്‍ചില്ലുകള്‍ക്കും ഭിത്തിക്കും കേടുപാടുകള്‍ പറ്റി. സരോജിനിയുടെ വീട്ടിനു മുന്നിലെ  മതിലിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.  പായം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ജനപ്രതിനിധികളും വില്ലേജ് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.കഴിഞ്ഞ ദിവസം
 ആറളം, എടൂര്‍ ഭാഗങ്ങളില്‍ ഉണ്ടായ ഇടിമിന്നലിൽ നിരവധി പേരുടെ ഇലക്ട്രോണിക്സ്  നശിച്ചിരുന്നു.