ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തെരുവു യോഗങ്ങളിൽ കർഷക പ്രതിഷേധം ഇരമ്പി
എടൂർ ഫൊറോനയിലെ 5 കേന്ദങ്ങളിൽ വിവിധ ഇടവകാ പ്രക്ഷോഭ കർമ സമിതികളുടെ നേതൃത്വത്തിൽ നടത്തിയ കർഷക പ്രകടനത്തിലും പൊതുയോഗങ്ങളിലും ആയിരങ്ങളാണ് എത്തിചേർന്നത്. ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി നിവർന്നു നിൽക്കും നിലപാടുകളുമായി എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പ്രകടനങ്ങൾ സ്ത്രീ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് തലശ്ശേരി അതിരൂപത നേതൃത്വം കൊടുക്കുന്ന ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്റെ 2 -ാം ഘട്ടമായാണ് എടൂർ ഫൊറോന പരിധിയിലെ എടൂർ, ചെടിക്കുളം, വെളിമാനം, കീഴ്പ്പള്ളി, കരിക്കോട്ടക്കരി എന്നിവിടങ്ങളിൽ ഇന്നലെ തെരുവു യോഗങ്ങൾ നടത്തിയത്. കണ്ണൂർ, കാസർകോഡ് ജില്ലകളിലെ 200 കേന്ദ്രങ്ങളിൽ ഈ മാസം 30 നുള്ളിൽ തെരുവു യോഗങ്ങൾ പൂർത്തീകരിക്കും.

എടൂരിൽ ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സെന്റ് മേരിസ് ഫൊറോന വികാരി ഫാ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. അതിരൂപതാ കുടുംബ കൂട്ടായ്മ പ്രസിഡന്റ് ഡോ. എം.ജെ.മാത്യു മണ്ഡപത്തിൽ, ഇൻഫാം ജില്ലാ കമ്മിറ്റി അംഗം സ്‌കറിയ കളപ്പുരയ്ക്കൽ, പഞ്ചായത്ത് അംഗങ്ങളായ ജോഷി മാത്യു കുഴിക്കൊമ്പിൽ, ലില്ലി മുരിയംങ്കരി, ഇടവകാ കോ - ഓർഡിനേറ്റർ പി.വി.ജോസഫ് പാരിക്കാപ്പള്ളി, മിനി വിശ്വനാഥൻ, എസ് വൈഎസ് ഇരിട്ടി സോൺ സെക്രട്ടറി കെ.സാജിദ്, പി.കെ.ജോസ്, ജോസ് ചക്കാനിക്കുന്നേൽ, ഫൊറോനാ കർമസമിതി കൺവീനർ മാത്തുക്കുട്ടി പന്തപ്ലാക്കൽ, ഇൻഫാം എടൂർ യൂണിറ്റ് പ്രസിഡന്റ് തോമസ് തയ്യിൽ, എകെസിസി എടൂർ യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം എന്നിവർ പ്രസംഗിച്ചു. പഴയ പോസ്റ്റ് ഓഫിസ് കവലയിൽ നിന്ന് എടൂർ ടൗണിലേക്ക് പ്രകടനം നടത്തി.

കീഴ്പ്പള്ളിയിൽ മാങ്ങോട്, കീഴ്പ്പള്ളി ഇടവകകളുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പൊതുയോഗവും കീഴ്പ്പള്ളി ചാവറ പള്ളി വികാരി ഫാ. ജോർജ് തെക്കുംചേരി ഉദ്ഘാടനം ചെയ്തു. മാങ്ങോട് സെന്റ് മേരിസ് പള്ളി വികാരി ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു. ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വേലായുധൻ, ജില്ലാ പഞ്ചായത്ത് അംഗം മാർഗരറ്റ് ജോസ്, കീഴ്പ്പള്ളി ജുമാ മസ്ജിദ് ഖത്തീബ് അബ്ദുസമദ് ദാരിമി, പാലരിഞ്ഞാൽ ശിവക്ഷേത്രം പ്രസിഡന്റ് കെ.എൻ.സോമൻ, ഇൻഫാം ജില്ലാ കമ്മിറ്റി അംഗം സ്‌കറിയ കളപ്പുരയ്ക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി കീഴ്പ്പള്ളി യൂണിറ്റ് സെക്രട്ടറി റഷീദ് പാനേരി, കീഴ്പ്പള്ളി ഇടവകാ കോ - ഓർഡിനേറ്റർ ജെയിംസ് പുളിയാനിക്കാട്ട്, മാങ്ങോട് ഇടവകാ കോ - ഓർഡിനേറ്റർ ജോസ് തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

ചെടിക്കുളം ടൗണിൽ കർഷക പ്രകടനവും പൊതുയോഗവും ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫൊറോനാ കർഷക കർമ സമിതി ചെയർമാൻ ഫാ. ജോൺ പൊന്നമ്പേൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, ആറളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോഷി പാലമറ്റം, അംഗം അരവിന്ദൻ അക്കാനശ്ശേരി, കീച്ചേരി മഹാവിഷ്ണു ക്ഷേത്രം കമ്മിറ്റി അംഗം ജിനചന്ദ്രൻ, ഇടവകാ കോ - കോർഡിനേറ്റർ ജോർജ് കിഴക്കേപ്പടവത്ത്, സമരസമിതി ഫൊറോനാ കൺവീനർ മാത്യുക്കുട്ടി പന്തപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

വെളിമാനത്ത് കർഷക പ്രതിഷേധ യോഗം പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡോ. ജോസഫ് വാരണത്ത് അധ്യക്ഷത വഹിച്ചു. ആറളം പഞ്ചായത്ത് അംഗം ജിമ്മി അന്തീനാട്ട്, എസ്എൻഡിപി യൂണിയൻ അസി. സെക്രട്ടറി എം.ആർ.ഷാജി, വ്യാപാരി വ്യവസായി ഏകോപന സമിതി കീഴ്പ്പള്ളി യൂണിറ്റ് സെക്രട്ടറി റഷീദ് പാനേരി, എടൂർ സെന്റ് മേരിസ് എൽപി സ്‌കൂൾ പ്രധാന അധ്യാപിക ലിസി തോമസ്, സമരസമിതി ഫൊറോനാ കൺവീനർ മാത്യുക്കുട്ടി പന്തപ്ലാക്കൽ, സാജു തെക്കേക്കര, ഇടവകാ കോ - ഓർഡിനേറ്റർ ഫിലിപ്പ് ഞാമത്തോലിൽ എന്നിവർ പ്രസംഗിച്ചു. പന്തം കൊളുത്തി പ്രകടനവും നടത്തി.

കരിക്കോട്ടക്കരി ടൗണിൽ ഉരുപ്പുംകുറ്റി, കരിക്കോട്ടക്കരി പള്ളികളുടെ നേതൃത്വത്തിൽ നടത്തിയ കർഷക പ്രകടനവും പൊതുയോഗവും കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി വികാരി ഫാ. ആന്റണി പുന്നൂര് ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ കെ.വി.സെബാസ്റ്റിയൻ അധ്യക്ഷത വഹിച്ചു. ഉരുപ്പുംകുറ്റി പള്ളി വികാരി ഫാ. തോമസ് നടുവിലെകൂറ്റ്, പി.കെ.രാമൻ, ഇബ്രാഹിം ഹനീറ്റ്, മാത്യു.എം.കണ്ടത്തിൽ, സജി കല്ലടത്താഴെ, കെ.സി.ചാക്കോ, വൽസമ്മ മണലേൽ, ജോസഫ് വട്ടുകുളം, ജോർജ് ചേന്നാട്ട്, അഖിൽ പടിഞ്ഞാറെമുറിയിൽ, ജോസ് മുത്തേടത്ത്, മാത്തുക്കുട്ടി പൂത്തോട്ടാൽ, പി.എസ്.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. കർഷകർ പ്രതിജ്ഞയും എടുത്തു.
0 Comments