പോലീസ് സ്റ്റേഷനുകൾ
കൊല്ലം:ഐ.ടി. കമ്പനി ഓഫീസിന്റെ ഉൾവശത്തോട് സാമ്യംതോന്നുന്നവിധം നമ്മുടെ പോലീസ് സ്റ്റേഷനുകൾ മാറാനൊരുങ്ങുന്നു. കാബിനുകളും ക്യുബിക്കിളുകളുമായി വേണം ഇനിയുള്ള സ്റ്റേഷനുകൾ നിർമിക്കാനെന്നാണ് സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു. ഒട്ടേറെ ചുവരുകൾകൊണ്ട് മറയ്ക്കപ്പെട്ട മുറികളിലിരുന്ന് ജോലിചെയ്യുന്ന പോലീസ് രീതിക്ക് ഇതോടെ അവസാനമാകും.
അലുമിനിയം കോമ്പോസിറ്റ് പാനലുകൾ, ഫൈബർ, വുഡ് വീനറുകൾ തുടങ്ങിയവ ചുവരുകളിലും അയൺ ഡിസൈനർ വാതിലുകൾ, ഗ്ലാസ് വാതിലുകൾ, പി.വി.സി. വാതിലുകൾ തുടങ്ങിയവയും ഉപയോഗിക്കാം.
അലുമിനിയം കോമ്പോസിറ്റ് പാനലുകൾ, ഫൈബർ, വുഡ് വീനറുകൾ തുടങ്ങിയവ ചുവരുകളിലും അയൺ ഡിസൈനർ വാതിലുകൾ, ഗ്ലാസ് വാതിലുകൾ, പി.വി.സി. വാതിലുകൾ തുടങ്ങിയവയും ഉപയോഗിക്കാം.
തൊണ്ടിവസ്തുക്കളും സേനയുടെ ആയുധങ്ങളും സൂക്ഷിക്കുന്ന മുറികളും ലോക്കപ്പുകളും മാത്രമേ ഇഷ്ടികയും കോൺക്രീറ്റും ഉപയോഗിച്ച് നിർമിക്കാവൂ. കാബിനുകൾക്കും ക്യുബിക്കിളുകൾക്കും പുറമേ ആധുനിക ഓഫീസ് മാതൃകയിൽ വർക്ക് സ്റ്റേഷനുകളും നിർമിക്കണം. വലിയ ജനാലകളും എക്സ്ഹോസ്റ്റ് ഫാനുകളുമുള്ള ടോയ്ലറ്റുകൾ വേണം നിർമിക്കാൻ. കെട്ടിടങ്ങളുടെ അകത്തും പുറത്തും അംഗീകൃത നിറങ്ങൾ മാത്രമേ പാടുള്ളു. മുകൾനിലകൾ ഭാവിയിൽ നിർമിക്കാൻ കഴിയുന്ന വിധമാവണം മേൽക്കൂര.
പോലീസ് ആസ്ഥാനത്തിന്റെ അംഗീകാരമില്ലാതെ ഇനി ഒരു നിർമാണവും നടത്താൻ പാടില്ല. അംഗീകൃത ഡ്രോയിങ്ങുകൾ, എസ്റ്റിമേറ്റുകൾ മുതലായവയുടെ ഓരോ പേജിലും പോലീസ് ആസ്ഥാനത്തെ എ.ഐ.ജി.യിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഒപ്പിട്ടിരിക്കണം.


0 Comments