മാവോയിസ്‌റ്റുകളെന്ന പേരില്‍ കൊല നടക്കുന്നത്‌ കമ്യൂണിസ്‌റ്റ് മുഖ്യമന്ത്രിയുടെ ഭരണത്തില്‍: പ്രതിപക്ഷനേതാവ്‌

തിരുവനന്തപുരം: ഒരു കമ്യൂണിസ്‌റ്റ്‌ മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ മാവോയിസ്‌റ്റുകളെന്ന പേരില്‍ നടക്കുന്ന ആറാമത്തെ കൊലപാതകമാണ്‌ ഇപ്പോള്‍ അട്ടപ്പാടിയില്‍ നടന്നിരിക്കുന്നതെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. താന്‍ മാവോയിസ്‌റ്റുകള്‍ക്ക്‌ അനുകൂലമല്ല. എന്നാല്‍ മാവോയിസ്‌റ്റുകളായാല്‍ വെടിവച്ചു കൊല്ലണമോയെന്നും രമേശ്‌ പത്രസമ്മേളനത്തില്‍ ചോദിച്ചു.
താന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്ബോഴാണ്‌ രൂപേഷിനേയും മറ്റും പിടികൂടി നിയമത്തിന്‌ മുന്നില്‍ കൊണ്ടുവന്നത്‌. കേരളത്തില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച്‌ ആരോപണമുണ്ട്‌. നിലമ്ബൂരില്‍ നടന്ന ഏറ്റുമുട്ടലിന്റെ വസ്‌തുതകള്‍ ഇതുവരെ പുറത്തുകൊണ്ടുവന്നിട്ടുമില്ലെന്നും രമേശ്‌ പറഞ്ഞു