പ്രതിഷേധ സംഗമം

ഇരിട്ടി: ജെഎൻ.യു വിദ്യാർഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് എസ്.ഐ.ഒ ഇരിട്ടി ഏരിയയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.  നരയൻപാറയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഉളിയിൽ ടൗണിൽ അവസാനിച്ചു. ജില്ല സെക്രട്ടറി മിസ്അബ്‌ ശിബ് ലി മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ഹസനുൽ ബന്ന സ്വാഗതവും സോളിഡാരിറ്റി ഇരിട്ടി ഏരിയ സെക്രട്ടറി ഇബ്നുസീന നന്ദിയും പറഞ്ഞു.