ആ​ശു​പ​ത്രി ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ ഗ​ർ​ഭി​ണി​ക​ള​ട​ക്കം നാ​ലു​പേ​രെ അ​ഗ്നി​ ര​ക്ഷാ​സേ​ന ര​ക്ഷി​ച്ചു

 ത​ളി​പ്പ​റ​മ്പ്: ആ​ശു​പ​ത്രി ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ ര​ണ്ടു ഗ​ർ​ഭി​ണി​ക​ള​ട​ക്ക​മു​ള്ള​വ​രെ അ​ഗ്നി​ര​ക്ഷാ​സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. മാ​ങ്മാങ്ങാട്ടുപറമ്പ ഇ.​കെ.​നാ​യ​നാ​ർ സ്മാ​ര​ക ഗ​വ. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.
ഷ​ഹ​ല (23), അ​ഫീ​ല (29), ഷെ​യ്ക്ക (അ​ഞ്ച്), മു​നീ​ർ (32) എ​ന്നി​വ​രെ​യാ​ണ് വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ത​ളി​പ്പ​റ​മ്പ് അ​ഗ്നി​ര​ക്ഷാ സേ​ന ഹൈ​ഡ്രോ​ളി​ക് സ്പ്രെ​ഡ​ർ കൊ​ണ്ട് ലി​ഫ്റ്റി​ന്‍റെ വാ​തി​ൽ അ​ക​ത്തി ര​ക്ഷി​ച്ച​ത്.
അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്രേ​മ​രാ​ജ​ൻ ക​ക്കാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ പി.​സ​ജീ​വ​ൻ, ഫ​യ​ർ​മാ​ൻ എ.​എ​ഫ്.​ഷി​ജോ, കെ.​ര​ഞ്ജു, പി. ​നി​മേ​ഷ് , ഡ്രൈ​വ​ർ - മെ​ക്കാ​നി​ക് കെ.​പി.​മ​ണി​യ​ൻ, ഹോം ​ഗാ​ർ​ഡ് രാ​ജേ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.