ത​ളി​പ്പ​റ​മ്പ് -ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത വി​ക​സി​പ്പി​ക്കു​ന്നു

 ത​ളി​പ്പ​റ​മ്പ്: വ​ന്‍ വി​ക​സ​ന​ത്തി​നൊ​രു​ങ്ങി ത​ളി​പ്പ​റ​മ്പ് -ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത-36. പാ​ത​യി​ലെ ക​പ്പാ​ലം മു​ത​ല്‍ ചൊ​റു​ക്ക​ള വ​രെ എ​ക്‌​സ്പ്ര​സ് വേ ​നി​ല​വാ​ര​ത്തി​ല്‍ വീ​തി​കൂ​ട്ടി മെ​ക്കാ​ഡം ടാ​ര്‍ ചെ​യ്യു​ന്ന​തി​ന് 35 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ര്‍ പൂ​ര്‍​ത്തി​യാ​യി. ജാ​സ്മി​ന്‍ ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍ ക​മ്പ​നി​യാ​ണ് ന​വീ​ക​ര​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. ക​ണ്ണൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ട് ലി​ങ്ക് റോ​ഡെ​ന്ന് സ​ര്‍​ക്കാ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കും.
ക​പ്പാ​ലം മു​ത​ല്‍ ചൊ​റു​ക്ക​ള വ​രെ 7.200 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് റോ​ഡ് വീ​തി കൂ​ട്ടി പു​ന​ര്‍​നി​ര്‍​മിക്കു​ക. റോ​ഡ് തീ​ര്‍​ത്തും ഇ​ടു​ങ്ങി​യ ക​രി​മ്പം ഫാ​മി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ല​ട​ക്കം വീ​തി 12 മീ​റ്റ​റാ​ക്കി വ​ള​വു​ക​ള്‍ നി​വ​ര്‍​ത്തും. പ​തി​നൊ​ന്നാം പ്ര​ധാ​ന വ​ള​വ​ട​ക്കം ഫാം ​പ​രി​ധി​യി​ലെ ആ​റ് കൊ​ടും​വ​ള​വു​ക​ള്‍ നി​വ​ര്‍​ത്തി പ​ര​മാ​വ​ധി നേ​ര്‍​രേ​ഖ​യി​ല്‍ റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​ന് സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​ണ്.
ക​പ്പാ​ലം മു​ത​ല്‍ ഗ​വ. ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ദൂ​രം 10 മു​ത​ല്‍ 14 വ​രെ മീ​റ്റ​ര്‍ വീ​തി​യി​ല്‍ മെ​ക്കാ​ഡം ചെ​യ്ത് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് മീ​ഡി​യ​ന്‍ നി​ര്‍​മി​ച്ച് ലാ​ൻ​ഡ് സ്‌​കേ​പ്പിം​ഗ് ചെ​യ്യും.
സീ​തി​സാ​ഹി​ബ് സ്‌​കൂ​ളി​ന് സ​മീ​പം കു​ട്ടി​ക​ള്‍​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​ന് ഹാ​ൻ​ഡ് റെ​യി​ലോ​ടു കൂ​ടി​യ ഫൂ​ട്ട്പാ​ത്ത് നി​ര്‍​മി​ക്കും. ഇ​തോ​ടെ മ​ന്ന, മ​ദ്ര​സ എ​ന്നി​വ​ട​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശ​മ​ന​മാ​കും. പ്ര​ധാ​ന​പ്പെ​ട്ട സ്റ്റോ​പ്പു​ക​ളി​ല്‍ ബ​സ് ബേ ​നി​ര്‍​മി​ക്കും.
​ത​ളി​പ്പ​റ​മ്പ് ക​പ്പാ​ലം മു​ത​ല്‍ ചൊ​റു​ക്ക​ള വ​രെ​യും, ഇ​രി​ട്ടി മു​ത​ല്‍ ചേ​ര​ന്‍​കു​ന്ന് വ​രെ​യും ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യാ​ണ് റോ​ഡ് വി​ക​സ​നം ഏ​റ്റെ​ടു​ക്കു​ക. ചൊ​റു​ക്ക​ള​ക്കും ചേ​ര​ന്‍​കു​ന്നി​നു​മി​ട​യി​ലു​ള്ള മൂ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​ത്തി​ല്‍ വീ​തി കൂ​ട്ട​ല്‍ അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ന​ട​ക്കും.
ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ ചി​റ​വ​ക്ക്- ക​പ്പാ​ലം ഭാ​ഗ​ത്തെ വീ​തി​കൂ​ട്ട​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചി​റ​വ​ക്കി​ലൂ​ടെ സം​സ്ഥാ​ന പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും വി​മാ​ന​യാ​ത്രി​ക​ര്‍​ക്കും ചൊ​റു​ക്ക​ള​യി​ല്‍ നി​ന്ന് ബാ​വു​പ​റ​മ്പ് റോ​ഡ് - ന​ണി​ശേ​രി​ക്ക​ട​വ് പാ​ലം -മ​യ്യി​ല്‍ റോ​ഡ് വ​ഴി എ​ളു​പ്പ​ത്തി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തു​ന്ന​തി​നാ​ണ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ത ന​വീ​ക​രിക്കു​ന്ന​ത്.