പൊതുമേഖല ബാങ്കുകളുടെ ലയനം: ഒക്‌ടോബര്‍ 22-ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്
ന്യൂഡല്‍ഹി : പൊതു മേഖല ബാങ്കുകളുടെ ലയനം ഉള്‍പ്പടെയുള്ള നടപടികള്‍ക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പണിമുടക്ക് നടത്തുന്നത്. ഒക്ടോബര്‍ 22-ന് നടക്കുന്ന സമരത്തില്‍ രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്നേ ദിവസം രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാവും.
0 Comments