മാവോവാദി ഭീഷണി നേരിടുന്ന കേളകം പഞ്ചായത്തിലെ രാമച്ചി കോളനികളിൽ ജില്ലാ അധികൃതർ സന്ദർശനം നടത്തി

മാവോവാദി ഭീഷണി നേരിടുന്ന കേളകം പഞ്ചായത്തിലെ രാമച്ചി കോളനികളിൽ കണ്ണൂർ ജില്ലാ കലക്ടർ ആർ.സുഭാഷ്, സബ് കലക്ടർ ആസിഫ്. കെ. യൂസുഫ്,ജില്ലാ പോലീസ് മേധാവി, തുടങ്ങിയവർ സന്ദർശിച്ചു.കണ്ണൂർ കുടുംബശ്രീ മിഷൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പമ്പതിയുടെ ഊരിലൊരു ദിനം പരിപാടിയുടെ ഭാഗമായിരുന്നു സന്ദർശനം.കോളനി നിവാസികളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ ജില്ലാ ഭരണാധികാരികൾ സത്വര പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് നൽകി.റവന്യൂ- ട്രൈബൽ - പോലീസ് - പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.കോളനിയിലെത്തിയ ജില്ലാ ഭരണാധികാരികൾക്ക് മുമ്പിൽ കോളനി നിവാസികൾ പരാതികളുടെ കെട്ടഴിക്കുകയായിരുന്നു.