പഴശി ജലസംഭരണിയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കി ഇരിട്ടി പോലീസ്

ഇരിട്ടി: പഴശി ജലസംഭരണിയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കി ഇരിട്ടി പോലീസ്. ഇരിട്ടി പുഴയിലും കരയിലുമായാണ്  ഇരിട്ടി എഎസ്പി ജി. ആനന്ദ് , സിഐ എ.കുട്ടികൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ്  ശുചീകരണം നത്തിയത്.കഴിഞ്ഞ പ്രളയത്തിലും തുടര്‍ന്നും പുഴയോരത്ത് അടിഞ്ഞ് ചേര്‍ന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളുമാണ് നീക്കം ചെയ്തത്. വിനതാ പോലീസ് സേനാംഗങ്ങള്‍ ഉള്‍പെടെ ശുചീകരണത്തില്‍ പങ്കെടുത്തു.പോലീസ് സ്മൃതിദിനാചരണത്തിന്റെ ഭാഗമായിയാണ് പുഴശുചീകരണത്തിനായി പോലീസ് ഇറങ്ങിയത്.  ജില്ലയിലെ ഏറ്റവും വലിയകുടിവെള്ള പദ്ധതിയായ പഴശി പദ്ധതിയിലേക്ക് കക്കുസ്മാലിന്യം,അറവ്മാലിന്യം,പ്ലാസ്റ്റിക്മാലിന്യംതുടങ്ങിയവ തള്ളി  പഴശി പദ്ധതിയെ മലിനമാക്കികൊണ്ടിരിക്കെയാണ് പോലീസിന്റെ മാതൃകപരമായ ഇടപെടല്‍