വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു


മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ഗവ., എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.  എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.  അപേക്ഷാ ഫോറം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 15 നകം ജില്ലാ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍: 0497 2705197.