ഷാജുവിനെതിരെ ജോളിയുടെ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍! ഷാജു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചന; തടയാന്‍ പോലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് കോടഞ്ചേരി പുലിക്കയം സ്വദേശി പൊന്നാമറ്റത്തില്‍ ഷാജു മുന്‍കൂര്‍ ജാമ്യത്തിനൊരുങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു. അന്വേഷണസംഘം മൂന്നു തവണകളായി ഷാജുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഷാജുവിനെതിരെ ജോളിയും മറ്റും ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയതായ വിവരവും പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് ഷാജു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഷാജു അഭിഭാഷകനെ ബന്ധപ്പെട്ടതായും പോലീസിന് വിവരം ലഭിച്ചു. ചൊവ്വാഴ്ച റോജോയുടേയും സഹോദരി റഞ്ചിയുടേയും ജോളിയുടെ മക്കളുടേയും മൊഴിയെടുത്തിരുന്നു. ഇന്നും ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഷാജുവിനെതിരേ ഇവരും മൊഴി നല്‍കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം നടത്തുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതു മുന്‍കൂട്ടികണ്ട് മുന്‍കൂര്‍ ജാമ്യം തടയാന്‍ പോലീസ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തിയതായും അറിയുന്നു.
0 Comments