ഭക്ഷണ പ്രദര്‍ശനവും സമൂഹ സദ്യയും സംഘടിപ്പിച്ചു
മുഴക്കുന്ന്:ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി മുടക്കോഴി പി.പി.രാഘവന്‍ മെമ്മേറിയല്‍ യു.പി.സ്‌കൂളില്‍ ഭക്ഷണ പ്രദര്‍ശനവും സമൂഹ സദ്യയും സംഘടിപ്പിച്ചു.സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തയ്യാറാക്കി കൊണ്ടുവന്ന നിരവധി വിഭവങ്ങള്‍ ഉപയോഗിച്ചായിരുന്നു ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി ഭക്ഷണ പ്രദര്‍ശനവും സമൂഹ സദ്യവും സംഘടിപ്പിച്ചത്. നാവില്‍ കൊതിയൂറന്ന നൂറിലധികം വിഭവങ്ങള്‍ ആയിരുന്നു വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കി കൊണ്ടുവന്നത്. ഭക്ഷ്യ പ്രദര്‍ശനത്തിന് കെ.വിനോദ് കുമാര്‍, കെ.ജി. പുഷ്പലത, കെ.എം.ജയചന്ദ്രന്‍ ,ഇ.സില്‍ജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments