വൃഷ്ടിപ്രദേശത്ത് കനത്തമഴ; ബാണാസുര സാഗര്‍ നിറയുന്നു, ജാഗ്രതാ നിര്‍ദേശം

കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ. ഇതേത്തുടര്‍ന്ന് അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്ഥിഗതികള്‍ വിലയിരുത്തി വരികയാണ് എന്ന് അധികൃതര്‍ അറിയിച്ചു.

775.60 മീറ്ററാണ് അണക്കെട്ടിലെ സംഭരണശേഷി. നിലവില്‍ 774.05മീറ്റര്‍ വരെ വെള്ളമുയര്‍ന്നിട്ടുണ്ട്. സംഭരണ ശേഷിയുടെ 90.99ശതമാനം വരുമിത്. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം.