കൊടുവളത്ത് 6 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം
ആറളം കൃഷിഭവന്റെ നേതൃത്വത്തിൽ കൊടുവളത്ത് 6 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം നടത്തി. ആത്മ ഫീൽഡ് ഡേയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷിജി നടുപറമ്പിൽ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു.തൊഴിലുറപ്പ് പദ്ധതിയിൽ കൂടി ഉൾപ്പെടുത്തി കൃഷി ചെയ്ത നെൽക്കൃഷിയിൽ നൂറ് മേനി വിളവാണുണ്ടായത്. ആറളം കൃഷിഭവൻ പരിധിയിൽ ആറളം ഫാം മേഖല ഉൾപ്പടെ 175 ഏക്കർ സ്ഥലത്തായിരുന്നു ഈ വർഷം കൃഷിയിറക്കിയത്.നാടൻ നെൽ വിത്തിനങ്ങൾ കൂടാതെ ഉമ നെൽവിത്ത് കൂടി ഉപയോഗിച്ചായിരുന്നു കൃഷി ചെയ്തത്.
ആത്മ പദ്ധതിയെക്കുറിച്ച് ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ രമേഷ് ബാബു പദ്ധതി വിശദീകരണം നടത്തി.
കൃഷി അസിസ്റ്റൻറ് ഡയറക്ടർ ശ്രീമതി.വി.ലത, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ശ്രീമതി റൈഹാനത്ത് സുബി, ശ്രീ ജോഷി പാലമറ്റം, ഡോ. ത്രേസ്യാമ്മ കൊങ്ങോല, വാർഡ് മെമ്പർമാരായ പി.രവീന്ദ്രൻ, രജിത മാവില ആറളം കൃഷിഭവൻ കൃഷി ഓഫീസർ ശ്രീമതി സ്മിത .കെ .ഒ, കൃഷി അസിസ്റ്റൻറ് ശ്രീ.സി.കെ സുമേഷ് ,ആത്മ ബി.ടി.എം കുമാരി യമുന എ.വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നെൽ കൃഷിയിലെ രോഗങ്ങളും കീടങ്ങളും എന്ന വിഷയത്തിൽ കാർഷിക സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോ.അഞ്ജു പത്മനാഭൻ ക്ലാസ്സ് എടുത്തു
0 Comments