വാളയാർ നീതിനിഷേധം - ഇരിട്ടിയിൽ തപസ്യകലാ സാഹിത്യവേദിയുടെ പ്രതിഷേധം
ഇരിട്ടി : വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ വാളയാർ മക്കൾക്ക് നീതി ലഭ്യമാക്കുക, സാംസ്കാരിക നായകന്മാർ മൗനം വെടിയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് തപസ്യ കലാ സാഹിത്യവേദി ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ വായ്‌മൂടിക്കെട്ടി പ്രകടനവും ചിത്രം വരച്ച് പ്രതിഷേധവും നടന്നു. നേരമ്പോക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഇരിട്ടി ടൗൺ ചുറ്റി പഴയ സ്റ്റാന്റിൽ അവസാനിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിൽ തപസ്യ അംഗങ്ങളായ ഉണ്ണികൃഷ്ണൻ കീച്ചേരി , സി. ബാബു കീഴൂർകുന്ന് എന്നിവർ പ്രസംഗിച്ചു. ചിത്രകാരിയായ ആർട്ടിസ്റ്റ് ജെയിൻ ചിത്രം വരച്ചു കൊണ്ടാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. മഹേഷ് ഇരിട്ടി, എം. ബാബു ,രതീഷ് ഗായത്രി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.


0 Comments