ഇന്ദിരാ പ്രിയദർശിനിയുടെ മുപ്പത്തിയഞ്ചാം രക്തസാക്ഷിത്വ ദിനാചരണം




ഇന്ദിരാ പ്രിയദർശിനിയുടെ മുപ്പത്തിയഞ്ചാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബ്ലോക്ക് പ്രസിഡണ്ട് തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറി പടിയൂർ ദാമോദരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.കെ.ഇബ്രാഹിം,ആർ.പി.എ.സലാം,കെ.മോഹൻദാസ്, വി.മനോജ്കുമാർ, കെ.സുമേഷ് കുമാർ, കെ.പ്രകാശൻ, ഐ.കെ.വിജയരാജൻ തുടങ്ങിയവർ പ്രസംഗിച്ചു