ആറളം ഫാമിൽ നൂറ് മേനി കൊയ്തെടുത്ത് ആദിവാസി കർഷകർ




 ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13 തടം കളം കരിയിൽ കൃഷി ചെയ്ത കര നെൽ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി
ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ ശ്രീ.രമേഷ് ബാബു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി വി.ലത, കൃഷി ഓഫീസർ സ്മിത കെ.ഒ, കൃഷി അസിസ്റ്റന്റ് മാരായ സി.കെ സുമേഷ്, മജീദ് ഒ.പി ആത്മ ബി.ടി.എം കുമാരി യമുന എ.വി, ഗ്രൂപ്പ് കൺവീനർ കുമാരൻ കോട്ടി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ അന്തരിച്ചു പോയ ഗ്രൂപ്പിന്റെ മുൻ കൺവീനർ മേക്കാടൻ കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു
4 ഏക്കർ സ്ഥലത്ത് ഉമ നെൽവിത്ത് ഉപയോഗിച്ച് ഇറക്കിയ കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്.ആദിവാസികളുടെ തുടി കൊട്ടി പാട്ടിന്റെ അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിലാണ് പരിപാടി സംഘടിപ്പിച്ചത്