പ്രളയസ്ഥലങ്ങളിൽ കെട്ടിടനിർമാണത്തിന് വിദഗ്‌ധ സമിതിയുടെ അഭിപ്രായം തേടണം -ലെൻസ്‌ഫെഡ്




തലശ്ശേരി:പ്രളയം, വെള്ളപ്പൊക്കം എന്നിവ ഉണ്ടായിട്ടുള്ളതും ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിലും കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിന് മുൻപ്‌ വിദഗ്‌ധ സമിതിയുടെ അഭിപ്രായം തേടണമെന്ന് ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ്‌ സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) തലശ്ശേരി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ധർമടം പഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.സജിത്ത്കുമാർ അധ്യക്ഷതവഹിച്ചു. എ.കെ.രമ്യ, സി.കെ.രമേശൻ, എ.കെ.ജയചന്ദ്രൻ, റിഗേഷ് ബാബു, കെ.സി.ചന്ദ്രി, സി.കെ.ഉമേഷ്, പി.പി.കിഷോർകുമാർ, കെ.വി.പ്രസീജ് കുമാർ എന്നിവർ സംസാരിച്ചു. കെട്ടിടനിർമാണത്തിന്റെ ഓരോ ഘട്ടത്തിലും സ്റ്റേജ് സർട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടണമെന്നും സമ്മേളനം അഭ്യർഥിച്ചു.

പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് പി.വി.കനകരാജ് ഉദ്ഘാടനം ചെയ്തു. എൻ.മനോഹരൻ, എ.സി.മധുസൂദനൻ, ടി.സി.വി.ദിനേശ് കുമാർ, എൻ.എൻ.ജാഗേഷ്, ജി.വി.രാകേശ് എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

ഭാരവാഹികളായി ജി.വി.രാകേശ് (പ്രസി.), കെ.സി.ചന്ദ്രി (വൈ.പ്രസി.), എൻ.എൻ.ജാഗേഷ് (സെക്ര.), എം.കെ.രമേഷ് (ജോ.സെക്ര.), കെ.പി.സനിൽകുമാർ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.