കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞു ; ഇനി പ്രതീക്ഷ അധിക സർവീസിൽ
മട്ടന്നൂർ∙ കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഓഗസ്റ്റിനെ അപേക്ഷിച്ചു സെപ്റ്റംബറിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 12,334, രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 7,557 എന്നിങ്ങനെയാണു കുറവുണ്ടായത്. ആദ്യമായാണ് ഇവിടെ യാത്രക്കാരുടെ എണ്ണം കുറയുന്നത്. ജനുവരി മുതൽ തുടർച്ചയായി 8 മാസം യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായിരുന്നു. ഇൻഡിഗോ കുവൈത്ത് സർവീസ് നിർത്തിയതും ദോഹ സർവീസ് ഒരു മാസത്തേക്കു താൽക്കാലികമായി നിർത്തിയതും യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായി.
ആഭ്യന്തര സർവീസിലും കുറവുണ്ട്. 796 ആഭ്യന്തര സർവീസുകളാണു കഴിഞ്ഞ മാസം ഉണ്ടായത്. വിന്റർ ഷെഡ്യൂളിൽ ഗോ എയർ മുബൈയിലേക്കുണ്ടായിരുന്ന അധിക സർവീസ് അവസാനിപ്പിച്ചതോടെ യാത്രക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞേക്കും.കൂടാതെ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള അധിക സർവീസും ഗോ എയർ നിർത്താൻ സാധ്യതയുണ്ട്. ഇൻഡിഗോയുടെ തിരുവനന്തപുരത്തേക്കുള്ള അധിക സർവീസിലും, ഗോ എയർ അടുത്ത മാസം ആരംഭിക്കുന്ന ദമാം സർവീസിലുമാണ് ഇനി കണ്ണൂർ വിമാനത്താവളത്തിന്റെ പ്രതീക്ഷ


0 Comments