ഗദ്ദിക - ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള: അപേക്ഷ ക്ഷണിച്ചു


     പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്വയംതൊഴില്‍ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത പൈതൃക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി പട്ടികജാതി - പട്ടിക വര്‍ഗ വികസന വകുപ്പുകളുടേയും കിര്‍ടാഡ്‌സിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഗദ്ദിക 2019-20 എന്ന പേരില്‍ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയും  കലാമേളയും സംഘടിപ്പിക്കുന്നു. 
പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിലേര്‍പ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍, സംഘടനകള്‍, സൊസൈറ്റികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക്  പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ ഉല്‍പ്പന്നങ്ങളുടെ വിശദമായ വിവരം, അപേക്ഷകരുടെ പൂര്‍ണ മേല്‍വിലാസം (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) ജാതി സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്‌ടോബര്‍ 25 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെള്ളയമ്പലം,  തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ലഭിക്കണം. ഒരു കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിലധികം സ്റ്റാള്‍ അനുവദിക്കുന്നതല്ല.   
വിശദ  വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും   ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം.  അപേക്ഷകരുടെ എണ്ണം കൂടുതലായാല്‍ പരമ്പരാഗത ഉല്‍പ്പന്നങ്ങളില്‍ വൈവിധ്യമുള്ളവ നിര്‍മ്മിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷാ ഫോം വകുപ്പിന്റെ വെബ്‌സെറ്റായ  www.scdd.kerala.gov.in  ല്‍ ലഭിക്കും.  ഫോണ്‍: 0497 2700596.